മഞ്ഞുമൂടിയ പര്‍വതത്തിലൂടെ സ്‌കീയിങ്ങ് നടത്തുകയായിരുന്ന ജന്തുശാസ്ത്ര അധ്യാപിക കാര്‍സ്റ്റെയിന്‍ ഏര്‍സ്റ്റാര്‍ഡ് ആണ് നോര്‍വയിലെ ഒരു വാര്‍ത്താ ഏജന്‍സിയായ ദ ലോക്കലില്‍ സംഭവം റിപോര്‍ട്ട് ചെയ്തത്. ടൊര്‍ണാഡോ പോലുള്ള പ്രതിഭാസം ആഞ്ഞടിക്കുമ്പോള്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മണ്ണിര പോലുള്ള ജീവികള്‍ ആകാശത്തേക്ക് ഉയര്‍ന്ന് പിന്നീട് നിലത്ത് പതിക്കുന്നതാവാം എന്നാണ് ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.
പക്ഷേ ഇതാദ്യമായല്ല ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായിട്ടുള്ളത്.1920ല്‍ സ്വീഡനിലും മണ്ണിരകള്‍ പെയ്തിറങ്ങിയ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. 1921 മേയ് 21ന് ജിബ്രാള്‍ട്ടറില്‍ തവളമഴ പെയ്തതായും, ഹെര്‍ട്‌ഫോര്‍ഡ്‌ഷെയറില്‍ 1996 മെയ് മാസത്തില്‍ മീന്‍ മഴ പെയ്തതായും റിപോര്‍ട്ടുണ്ട്.