ഗാസയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 നവം‌ബര്‍ 2023 (14:26 IST)
ഗാസയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത് അനസ്‌തേഷ്യ നല്‍കാതെയെന്ന് ലോകാരോഗ്യ സംഘടന. അവയവങ്ങള്‍ അടക്കമുള്ളവ നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രക്രിയ അനസ്‌തേഷ്യ പോലും നല്‍കാതെയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഭീകരമായ ഈ അവസ്ഥയെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കുടിവെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളുടെയും വിതരണം തടസപ്പെട്ടിരിക്കുകയാണ്. 
 
ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോള്‍ പോലും16 ആരോഗ്യപ്രവര്‍ത്തകരെങ്കിലും ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article