ഗാസയില്‍ ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് ഇസ്രായേല്‍ ആക്രമണം തുടങ്ങി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കര-വ്യോമ-നാവിക ആക്രമണത്തിനായി ഇസ്രായേല്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങിയിരുന്നു.
എന്നാല്‍ സേനയേ ഗാസയില്‍ നിന്ന് മാറ്റാന്‍ ഇസ്രായേല്‍ തയ്യാറായിരുന്നില്ല. ഈ കാരണമുന്നയിച്ച ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നില്ല.
ജൂലൈ എട്ടിന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,049 ആയി. ഇരുപത് ദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണ പൗരരാണ്. 6000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.