കുട്ടികളേയും ഭീകരന്മാരാക്കി, ഐ‌എസിന്റെ കുട്ടിപ്പട്ടാളം ജിഹാദ് തുടങ്ങി

Webdunia
ബുധന്‍, 14 ജനുവരി 2015 (11:25 IST)
തങ്ങളുടെ കാലശേഷം ജിഹാദ് മുന്നോട്ട് കൊണ്ടുപോകാനും ലോകമാകെ ഖലീഫാ ഭരണത്തിന്‍ കീഴില്‍ എത്തിക്കുന്നതിനുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊച്ചുകുട്ടീകളെ ചെറുപ്പത്തില്‍ തന്നെ ജിഹാദിയാകാന്‍ പരിശീലിപ്പിക്കുന്നതായി വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. എന്നാല്‍ കുട്ടിഭീകരന്മാര്‍ ചെറിയൊരു ഭീകരാക്രമണങ്ങള്‍ക്ക് ഉതകൌം വിധം പരുവപ്പെട്ടു എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
 
' അണ്‍കവറിംഗ്‌ ആന്‍ എനിമി വിതിന്‍' എന്ന പേരില്‍ എട്ട്‌ മിനിറ്റ്‌ ദൈര്‍ഘ്യമുളള വീഡിയോയില്‍ റഷ്യന്‍ ചാരന്മാരെ പത്തുവയസില്‍ താഴെയുള്ള കുട്ടി ഭീകരന്‍ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയൊ പുറത്ത് വിട്ടത് ഐ‌എസ് ഭീകരര്‍ തന്നെയാണ്.  കറുത്ത സ്വറ്റര്‍ ധരിച്ച ആണ്‍കുട്ടിയെയും സൈനിക വേഷത്തില്‍ തോക്കു പിടിച്ച്‌ നില്‍ക്കുന്ന ഒരു മുതിര്‍ന്നയാളെയും കാണം. ഇവരെ ക്യാമറയ്‌ക്ക് മുന്നില്‍ വിചാരണ നടത്തിയ ശേഷം ഒരടി മുന്നോട്ടുവരുന്ന ആണ്‍കുട്ടി ഇരുവരുടെയും തലയ്‌ക്ക് വെടിവച്ച്‌ വീഴ്‌ത്തുകയാണ്‌. വീണുകിടക്കുന്നവരുടെ മേല്‍ പിന്നീട്‌ തുരുതുരാ നിറയൊഴിക്കുന്നുമുണ്ട്‌.
 
'തനിക്ക്‌ അവിശ്വാസികളെ കൊന്നൊടുക്കാന്‍ തക്കവണ്ണം വളരണം എന്ന് ഈ കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. കസാഖിസ്ഥാന്‍ സ്വദേശിയായ അബ്‌ദളള എന്ന കുട്ടിയാണ് ദൃശ്യത്തില്‍ റഷ്യന്‍ ചാരന്മാരെ വെടിവച്ചു കൊന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.  വീഡിയോ പുറത്തുവന്നതോടെ ലോകരാജ്യങ്ങള്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നേരത്തെ നൈജീരിയന്‍ തിവ്രവാദികളായ ബോകൊ ഹറാം കൊച്ചു കുട്ടികളെ ഉപയോഗിച്ച് ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതേ പാതയിലാണ് ഐ‌എസ് ഭീകരരും എത്തുന്നത്. 
 
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കസാഖ്‌ സ്വദേശിയാണെന്നും റഷ്യന്‍ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും വീഡിയോ ദൃശ്യത്തില്‍ ഏറ്റുപറയുന്നുണ്ട്. രു ഐഎസ്‌ നേതാവുമായി അടുത്ത ബന്ധം പുലര്‍ത്താനും വിവരങ്ങള്‍ ചോര്‍ത്താനുമാണ്‌ തന്നെ നിയോഗിച്ചിരിക്കുന്നത്‌ എന്നും ഇയാള്‍ പറയുന്നത്‌ വീഡിയോയില്‍ കാണാം. എന്നാല്‍ രണ്ടാമത്തെ ഇര തന്റെ പൗരത്വത്തെ കുറിച്ച്‌ പറയുന്നില്ല. എന്നാല്‍ റഷ്യന്‍ ചാരസംഘടനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും ഒരു ഐഎസ്‌ നേതാവിനെ വധിക്കുകയാണ്‌ ദൗത്യമെന്നും പറയുന്നുണ്ട്‌.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.