ഇറാഖിലും സിറിയയിലുമായി അധികാര അട്ടിമറി ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന യാഥാസ്ഥിക സുന്നി വിമത തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് ആഗോളപരമായി ഭീഷ്ണിയാകുന്നതായി വാര്‍ത്തകള്‍. ഐഎസ്സിനോട് അനുഭാവം പ്രകടിപ്പിക്കുകയോ സംഘടനോടൊപ്പം ചേരുകയോ ചെയ്യുന്ന ഭീകര സംഘടനകളുടെ എണ്ണം കൂടുകയാണ്.
പാക്കിസ്ഥാനിലേയും, അഫ്ഗാനിസ്ഥാനിലേയും പത്തോളം ഭീകര സംഘടനകള്‍ ഐഎസ്സിനോപ്പം ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ഒന്നിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. മുന്‍ താലിബാന്‍ പ്രവര്‍ത്തകരാണ് ഐഎസ്സില്‍ ചേര്‍ന്ന പുതിയ ഭീകര സംഘടനകള്‍. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കറുത്ത നിറമുള്ള പതാകയും വഹിച്ച് പ്രതിജ്ഞ ചൊല്ലിയാണ് ഇവര്‍ ഒന്നിച്ചത്.