ഐഎസ്‌ഐ‌എസിനെ വിമര്‍ശിച്ച അഭിഭാഷകയുടെ തല അറുത്തു!!!

Webdunia
ശനി, 27 സെപ്‌റ്റംബര്‍ 2014 (12:48 IST)
ഇറാഖിലും സിറിയയിലും വ്യാപകമായി അക്രമങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിന്ന യാതാസ്ഥിക സുന്നി വിമത തീവ്രവാദികളായ ഐഎസ്‌ഐഎസിനെ വിമര്‍ശിച്ച് കുറ്റത്തിന് അഭിഭാഷകയെ പരസ്യമായി തലയറുത്തു. സംഘടന സ്ഥാപിച്ച ഷരിയാ കോടതില്‍ ദ്രുതഗതിയിലുള്ള വിചാരണ നടത്തുകയും കുറ്റക്കാരിയെന്ന്‌ കണ്ടെത്തുകയും കഴിഞ്ഞ സെപ്‌തംബര്‍ 22 ന്‌ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

പിടിച്ചെടുക്കുന്ന ഇടങ്ങളില്‍ ക്രൂരമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഐഎസ്‌ മൊസൂളിലെ പള്ളികളും ക്ഷേത്രങ്ങളും ഉള്‍പ്പെടെയുള്ള പൈതൃക സമ്പത്ത്‌ നശിപ്പിക്കുന്നതിനെതിരേ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചതിനാണ് ശിക്ഷ നടപ്പിലാക്കിയത്. തീവ്രവാദികളെ ക്രൂരന്മാര്‍ എന്ന് വിശേഷിപ്പിച്ചത് ഇസ്ലാമിനെതിരായ പരാമര്‍ശമെന്ന് ആരോപിച്ചായിരുന്നു ശിക്ഷ നടപ്പിലാക്കിയത്. സെപ്‌തംബര്‍ 17 ന്‌ സ്വന്തം വീട്ടില്‍ നിന്നായിരുന്നു ഇവരെ തീവ്രവാദികള്‍ പിടിച്ചുകൊണ്ടുപോയത്.

ഐഎസിന്റെ തോക്കുസംഘമാണ്‌ വധശിക്ഷ നടപ്പാക്കിയത്‌. ശിക്ഷ നടപ്പാക്കുന്നതിന്‌ മുമ്പായി ഖേദം ആവശ്യപ്പെട്ട്‌ ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന്‌ യുഎന്‍ പ്രതിനിധികള്‍ വ്യക്‌തമാക്കി. പിടിച്ചെടുക്കുന്ന സ്ഥലങ്ങളില്‍ യാഥാസ്‌ഥിതിക ഇസ്‌ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തീവ്രവാദികള്‍ ഇവിടുത്തെ ഇസ്‌ളാമികമല്ലാത്ത മത സ്‌ഥാപനങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ നേരത്തേ പുറത്ത്‌ വിട്ടിരുന്നു. 1800 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി നേരത്തെ ഇഅവര്‍ തകര്‍ത്തിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.