ഇറാഖ് : സുന്നി മസ്ജിതില്‍ ഷിയ ആക്രമണം 68 മരണം

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (08:56 IST)
സുന്നി മസ്ജിതിന് നേരെ ഷിയ പോരാളികള്‍ ആക്രമണത്തില്‍ 68 മരണം.മസ്ജിതില്‍ പോരാളികള്‍ ചാവേര്‍ ആക്രമണവും തുടര്‍ന്ന് വെടിവെയ്പ്പും നടത്തി. ഐ എസ് ഐ എസ് വിമതരുമായുള്ള പോരാട്ടത്തിനിടയിലായിരുന്നു ആക്രമണം.ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്.

ദില്‍ നിന്നു 120 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള ദിയാല പ്രവിശ്യയിലെ മുസബ് ബിന്‍ ഒമെയ്ര്‍ മസ്ജിദിലാണ് ആക്രമണം നടത്തിയത്.ആക്രമണം നടക്കുമ്പോള്‍ മസ്ജിതില്‍ പ്രാര്‍ത്ഥന നടക്കുകയായിരുന്നു.

അതിനിടെ ഇന്നലെ വ്യഭിചാര കുറ്റത്തിന് ഐഎസ്ഐഎസ് വിമതര്‍ മൊസൂളില്‍ വ്യാഴാഴ്ച യുവാവിനെ കല്ലെറിഞ്ഞു കൊന്നു. നേരത്തെ വിമതര്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ജയിംസ് ഫോളെയെ വധിച്ചിരുന്നു.

സുന്നികളുടെയും കുര്‍ദുകളുടെയും പിന്തുണയോടെ രാജ്യത്തു സമാധാനം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയും ഷിയാവംശജനുമായ ഹൈദര്‍ അല്‍ അബാദിയുടെ ശ്രമങ്ങള്‍ക്ക് ആക്രമണം വന്‍ തിരിച്ചടിയാണ്