ഐഎസില്‍ ചേരാന്‍ പോയ റഷ്യന്‍ വിദ്യാര്‍ഥിനി പിടിയില്‍

Webdunia
വെള്ളി, 12 ജൂണ്‍ 2015 (15:50 IST)
ഐഎസില്‍ ചേരാന്‍ ശ്രമിച്ച്‌ സുരക്ഷാ സേനയുടെ പിടിയിലായ വിദ്യാര്‍ത്ഥിനിയെ തിരിച്ചയച്ചു. മോസ്‌കോ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ഫിലോസഫി വിദ്യാര്‍ത്ഥിനി വാര്‍വറ കരോലോവ(19)യാണ്‌ ഐഎസില്‍ ചേരാന്‍ പോയി പിടിയിലായത്‌.

സിറിയയിലേക്ക്‌ കടക്കാന്‍ ശ്രമിക്കവെ തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ വച്ചാണ്‌ കരോലോവ പിടിയിലായത്‌. കഴിഞ്ഞ മെയ്യിലാണ്‌ കരോലോവ ഐ.എസില്‍ ചേരാനായി ഇസ്‌താബൂളിലേക്ക്‌ പോയത്‌. എന്നാല്‍ തുര്‍ക്കിയുടെയും സിറിയയുടെയും അതിര്‍ത്തിയില്‍വച്ച്‌ ഇവര്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന്‌ കരോലോവയെ റഷ്യയിലേക്ക്‌ മടക്കി അയക്കുകയായിരുന്നു.