ഐഎസ് ക്യാമ്പില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് പതിനഞ്ചിലേറെ പേര്‍

Webdunia
വ്യാഴം, 15 ജനുവരി 2015 (16:42 IST)
ഇറാഖിലും സിറിയയിലുമായി പടര്‍ന്ന് കിടക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്രൂരമായ രീതിയില്‍ കൂട്ടബലാത്സഗംത്തിന് ഇരയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇറാഖിലും സിറിയയില്‍ നിന്നുമായി പിടികൂടുന്ന പെണ്‍കുട്ടികളെ തടവിലാക്കിയ ശേഷമാണ് പീഡനം ആരംഭിക്കുന്നത്. ഒരു കുട്ടിയെ കുറഞ്ഞത് 15 പേരെങ്കിലും അതിക്രൂരമായി മണിക്കൂറോളം ബലാത്സംഗം ചെയ്യുന്നുവെന്നാണ് യസീദി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. പതിമൂന്നിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ഐഎസ് ഐഎസ് ബലാത്സംഗത്തിന് ഇരയാക്കുന്നത്.

പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് വലിയ ട്രക്കുകളിലും ലോറികളിലുമായിട്ടാണ് ഭീകരര്‍ എത്തുന്നത്. എത്തുന്ന ഭീകരന്‍ പ്രായം കുറവുള്ള പെണ്‍കുട്ടികളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയാണ് പതിവ്. ഒരു കുട്ടിയെ പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് പീഡിപ്പിക്കുന്നതെന്ന് തടവില്‍ നിന്ന് രക്ഷപ്പെട്ട ഒരു പെണ്‍കുട്ടി വ്യക്തമാക്കി. ഇറാഖിലെ യസീദി മനുഷ്യാവകാശ പ്രവര്‍ത്തകരും ചില വനിത മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് ഐസിസിന്റെ പിടിയില്‍ നിന്നും ഇതുവരെ 500 യസീദികളെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 300 പേരും പെണ്‍കുട്ടികളാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.