23 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ഐഎസില്‍ ചേരാം; അമ്മയുടെ പേര് മുതല്‍ മരിക്കാന്‍ ആഗ്രഹിക്കുന്ന തിയതിയും സ്ഥലവും വരെ വ്യക്തമാക്കണം- രസകരമായ ചോദ്യാവലി കാണാം
ലോകസമാധനത്തിന് വെല്ലുവിളി ഉയര്‍ത്തി മുന്നേറുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ചേരണമെങ്കില്‍ പരീക്ഷ പാസാകണം. അറബിയിലുള്ള 23 ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ ഉത്തരം നല്‍കിയാല്‍ ആര്‍ക്കും സംഘടനയില്‍ ചേരാം. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ലോഗോ പതിപ്പിച്ച ചോദ്യാവലി സിറിയന്‍ ന്യൂസ് വെബ്‌സൈറ്റ് നേരത്തെ പുറത്തു വിട്ടിരുന്നു.
ഐഎസില്‍ ചേരാനുള്ള നിങ്ങളുടെ പ്രത്യേക കഴിവ് എന്താണെന്നും അമ്മയുടെ പേരും വൈവാഹിക നിലയും ചോദ്യാവലിയിലെ മുന്‍നിരയിലുണ്ട്. മിടുക്കരും ധീരന്മാരുമായ യുവതി-യുവാക്കളെ കണ്ടെത്തനാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത്. മരിക്കാന്‍ ആഗ്രഹിക്കുന്ന തിയതിയും സ്ഥലവും വിശ്വസ്‌തത അളക്കാനുള്ള കോളവുമുണ്ട്.
സ്വന്തം പേര്, ജനനത്തീയതി, മാതാവിന്റെ പേര്, രക്‌തഗ്രൂപ്പ്, ജനനത്തീയതി, പൗരത്വം, വൈവാഹിക നില, വിലാസവും താമസസ്‌ഥലവും, വിദ്യാഭ്യാസ നിലവാരം, മുമ്പ് പോരാളിയായിട്ടുണ്ടോ, ആരാണ് ശുപാര്‍ശ ചെയ്‌തത്, പ്രവേശന തീയതി, പോരാളിയാകുമ്പോള്‍ സ്വീകരിക്കേണ്ട പേര്, എവിടെ നിന്നും പ്രവേശിച്ചു, സഞ്ചരിച്ചിട്ടുള്ള രാജ്യങ്ങള്‍, മുന്‍പ് ചെയ്‌തിരുന്ന ജോലി, വിശ്വസ്‌തതയുടെ നില, ബന്ധപ്പെടാനുള്ള നമ്പറുകള്‍, നിലവില്‍ ജോലി ചെയ്യുന്ന സ്‌ഥലം, സുരക്ഷാ നിക്ഷേപം,
പ്രത്യേക കഴിവുകള്‍ എന്താണ്, ഷരിയയെ കുറിച്ചുള്ള അറിവ്, ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, പോരാളി ഏത് വിഭാഗത്തിലാണ് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും ചോദ്യാവലിയില്‍ ചോദിക്കുന്നുണ്ട്. അവസാനമായി അപേക്ഷകനെ കുറിച്ച് ചെറിയ കുറിപ്പും ആവശ്യപ്പെടുന്നുണ്ട്. സ്‌കൈന്യൂസ് പുറത്തുവിട്ടിട്ടുള്ള വാര്‍ത്തയില്‍ യൂറോപ്പിലേത് ഉള്‍പ്പെടെ 51 രാജ്യങ്ങളില്‍ നിന്നായി 22,000 പേര്‍ ഫോറം പൂരിപ്പിച്ച് അംഗമായിട്ടുണ്ടെന്നും വ്യക്‌തമാക്കുന്നു.