ഐഎസിനെതിരെ പോരടിക്കാന്‍ സ്പെയിനും രംഗത്ത്

Webdunia
ഞായര്‍, 19 ഒക്‌ടോബര്‍ 2014 (11:10 IST)
ഐഎസ് ഐഎസ് ഭീകരര്‍ക്കെതിരെ പോരാടാന്‍ സ്പെയിന്‍ രംഗത്ത്. ഭീകരര്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് നടത്തുന്ന ഇറാഖി സേനയ്ക്ക് പരിശീലനം നല്‍കാന്‍ തയാറാണെന്ന് സ്പെയിന്‍ വ്യക്തമാക്കി. അതേസമയം കരയുദ്ധത്തിന് തയാറല്ലെന്ന് സ്പെയിന്‍ പ്രതിരോധമന്ത്രി പെദ്രോ മൊറെന്‍സ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗലുമായി മൊറെന്‍സ് ചര്‍ച്ച നടത്തിയിരുന്നു. 1952ലെ കരാര്‍ അനുസരിച്ച് യുഎസ് വിമാനങ്ങള്‍ക്ക് തെക്കന്‍ സ്പെയിനിലുള്ള മൊറോണ്‍, റോട്ട ബേസുകള്‍ ഉപയോഗിക്കാം.
പശ്ചിമാഫ്രിക്കയിലേക്കുള്ള സാധന സാമഗ്രികളുടെയും മറ്റും കൈമാറ്റത്തിനാണ് ഈ ധാരണയുണ്ടാക്കിയത്. ഈ ബേസുകള്‍ വടക്കന്‍ ഇറാഖിലേക്കുള്ള യുഎസ് സേനയെ കൂടി സഹായിക്കുന്നു, മൊറെന്‍സ് അറിയിച്ചു.

അതേസമയം സിറിയയിലെ ഐഎസ് ഐഎസ് തീവ്രവാദികള്‍ ജെറ്റ് വിമാനം പറത്താന്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. നേരത്തെ ഐഎസ് ഐഎസില്‍ ചേര്‍ന്ന ഇറാഖില്‍ നിന്നുള്ള പൈലറ്റുമാരാണ് തീവ്രവാദികള്‍ക്ക്  ജെറ്റ് വിമാനത്തില്‍ പരിശീലനം നല്‍കുന്നത്.

വാര്‍ത്ത പരന്നതോടെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കനത്ത ഞെട്ടലിലാണ്. മൂന്നു വിമാനങ്ങളിലായി സിറിയയിലെ അലെപ്പോയില്‍ തീവ്രവാദികള്‍ പരിശീലനം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാഖി സേനയ്ക്ക് പരിശീലനം നല്‍കാന്‍ തയാറാണെന്ന് സ്പെയിന്‍ വ്യക്തമാക്കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.