ഐഎസിന് പുതിയ രീതി; കുടുംബത്തിന്റെ മുന്നില്‍ വെച്ച് തലവെട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്

Webdunia
ശനി, 18 ഏപ്രില്‍ 2015 (11:20 IST)
ഇറാഖിലും സിറയയിലും പടര്‍ന്നു പിടിച്ചിരിക്കുന്ന (ഐഎസ് ഐഎസ്) ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ആരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളുമായി ഐഎസ് ഐഎസ് വീണ്ടും രംഗത്ത്. മക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍ വെച്ച് പിതാക്കന്മാരെ കഴുത്തുവെട്ടിക്കൊല്ലുന്ന ഏറ്റവും പുതിയ ദൃശ്യമാണ് ഭീകരര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സിറിയന്‍ സൈനികരാണെന്ന്‌ ആരോപിച്ച് പിടികൂടിയ ആറു പേരെ നഗരമധ്യത്തില്‍ എത്തിക്കുകയും ജനക്കൂട്ടത്തെയും ഇരകളുടെ ബന്ധുക്കളെയും വിളിച്ചുകൂട്ടിയശേഷം ഭീകരരില്‍ ഒരാള്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച ശേഷം ഇരകളെ ബന്ധിച്ചശേഷം മരക്കുറ്റിക്കു മുന്നില്‍ ഇരുത്തിയശേഷം തലവെട്ടിമാറ്റുന്നതുമാണ് ദൃശ്യം. പിഞ്ചുകുട്ടികളടക്കമുള്ളവര്‍ ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നു. ദൈവത്തിനും പ്രവാചകനുമെതിരേ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചായിരുന്നു മരണ ശിക്ഷ നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.