ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നുവരുന്ന ഇറാക്കിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരതയെ തകര്‍ക്കാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള പോരാട്ടത്തില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ടവരുടെ എണ്ണം 6000മെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വിവിധ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട ഏകദേശ കണക്കിലാണ് കൊല്ലപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയത്.
കഴിഞ്ഞ ആഗസ്റ്റില്‍ തുടങ്ങിയ ഐഎസ് ഐഎസ് വേട്ടയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. അന്‍ബാര്‍, തിക്രീത് എന്നിവടങ്ങാളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം തിക്രീത് നഗരം പിടിച്ചെടുത്തെന്ന് ഇറാഖി സേന പറഞ്ഞിരുന്നു. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൂസില്‍ തിരിച്ചുപിടിക്കാനാണ് ഇറാഖി സൈന്യത്തിന്റെ അടുത്ത പദ്ധതി.
മൂസില്‍ നഗരം പിടിച്ചെടുക്കാന്‍ സൈന്യം ശ്രമം നടത്താന്‍ തീരുമാനിച്ചതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് ഐഎസ് ഭീകരരുടെ കേന്ദ്രങ്ങളും വാഹനങ്ങളും ലക്ഷ്യമാക്കിയാണ് അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണങ്ങള്‍ നടക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.