നീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ്‌ ഏറ്റെടുത്തു; ട്രക്ക് ഓടിച്ച ഡ്രൈവര്‍ തങ്ങളുടെ പോരാളിയെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥിരീകരണം

Webdunia
ശനി, 16 ജൂലൈ 2016 (17:35 IST)
കഴിഞ്ഞദിവസം ഫ്രാന്‍സിലെ നീസില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 
 
അതേസമയം, ട്രക്ക് ഓടിച്ചിരുന്നയാളുടെ രേഖകള്‍ പൊലീസ് കണ്ടെടുത്തു. 31 വയസ്സുള്ള മൊഹമ്മദ് ബൂഹെല്‍ എന്നയാളായിരുന്നു ട്രക്ക് ഓടിച്ച് നീസിലെ ജനക്കൂട്ടത്തിനിടയിലേക്ക് കയറ്റിയത്. ഇതിനിടെ തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയും അയാളുടെ ആദ്യഭാര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
അതേസമയം, ഐ എസ് ഐ എസ് തങ്ങളുടെ പ്രസ്താവനയില്‍ ഫ്രാന്‍സില്‍ ഓപ്പറേഷന്‍ നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളിയാണെന്ന് വ്യക്തമാക്കി. 
Next Article