ആക്രമണത്തിലും ക്രൂരതകളിലും വ്യത്യസ്ഥത പുലര്‍ത്തി ലോകത്തിന്റെ പേടിസ്വപ്നമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിനായി ചാവേറുകള്‍ക്ക് പകരം പക്ഷികളേയും കോഴികളേയും ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
സ്ഫോടകവസ്തുക്കൾ വച്ചുകെട്ടിയ കോഴികൾ ഉൾപ്പെടെയുള്ള പക്ഷികളെ എതിരാളികളുടെ പ്രവിശ്യയിലേക്ക് കയറ്റിവിടുകയാണ് ഇവർ ചെയ്യുന്നതത്രെ. ഇവ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ റിമോട്ട് കൺട്രോൾ സംവിധാനമുപയോഗിച്ച് സ്ഫോടനം നടത്തുകയാണ് ചെയ്യുക. ഇത്തരത്തിൽ ചാവേറുകളാകാനായി തയാറാക്കി നിർത്തിയിരിക്കുന്ന കോഴികളുടെയും മറ്റും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതിനിടെ, നാളുകൾ നീണ്ട പോരാട്ടത്തെ തുടർന്ന് ഐഎസ് ഭീകരരുടെ ആയുധ ശേഖരത്തിൽ കാര്യമായ കുറവു വന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ, ഐഎസ് ഭീകരർ സ്വന്തം നിലയക്ക് ബോംബുകളുണ്ടാക്കാൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.