പ്രമുഖ ഇസ്ലാമിക് സ്റേറ്റ് (ഐഎസ് ഐഎസ്) നേതാവ് വടക്കന്‍ ഇറാക്കി നഗരമായ മൊസൂളില്‍ യുഎസ് സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് ബാഗിയ എന്നു വിളിപ്പേരുള്ള അല്‍ ഹുറാനാണ് കൊല്ലപ്പെട്ടത്. മൊസൂളിലെ കിഴക്കന്‍ മുന്നണിയുടെ കമാന്‍ഡറായ ഇയാള്‍ കാറില്‍ സഞ്ചരിക്കുമ്പോളാണ് കൊല്ലപ്പെട്ടത്.
മുഹമ്മദ് ബാഗിയ എന്നു വിളിപ്പേരുള്ള അല്‍ ഹുറാന്‍ തീവ്രവാദ സംഘടനയുടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നെന്നു നിനവേ പ്രവിശ്യയില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജനറല്‍ നജീം അല്‍-ജബോരി പറഞ്ഞു. ഇസ്ലാമിക് സ്റേറ്റിനെതിരെ മൊസൂളിലും പരിസരപ്രദേശങ്ങളിലും യുഎസ് നേതൃത്വത്തിലുള്ള സഖ്യ സേന ശക്തമായ ആക്രമണമാണ് നടത്തുന്നത്. വ്യോമാക്രമണങ്ങളില്‍ ഇതുവരെ നിരവധി ഐഎസ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.