സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമത്തിന് പിന്നാലെ അമേരിക്കയുടെ സിഐഎ നടത്തിയ ചോദ്യം ചെയ്യലിന്റെയും, വിവിധ തരത്തിലുള്ള ആക്രമ മുറയുടെയും റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വരും. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമത്തിന് പിന്നാലെ ലോകത്ത് പടര്‍ന്ന് പിടിച്ച ആഗോള ഇസ്ലാമിക തീവ്രവാദത്തിനെതിരെ അമേരിക്കയില്‍ സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. ചോദ്യം ചെയ്യല്‍ രീതിയും, തീവ്രവാദികള്‍ നല്‍കിയ അവ്യക്തമായ റിപ്പോര്‍ട്ടും അടങ്ങുന്ന 480 പേജു വരുന്ന സംഗ്രഹിത റിപ്പോര്‍ട്ടാണ് സംഗ്രഹിത റിപ്പോര്‍ട്ട് സെനറ്റ് പാനല്‍ ഇന്ന് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ഇസ്ലാമിക തീവ്രവാദം തുടച്ചു നീക്കുന്നതിനായിട്ടാണ് അമേരിക്കയുടെ സിഐഎ രാജ്യത്ത് കടുത്ത അന്വേഷണം നടത്തിയത്. എന്നാല്‍ പീഡന വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ യുഎസില്‍ പൊതു അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് വൈകുകയായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എംബസികളില്‍ സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.