ചിത്രം അശ്ലീലമാണ്, പക്ഷേ സന്ദേശം ഭീകരവും, ഭീകരന്മാരുടെ പുതിയ തന്ത്രം പുറത്ത്

Webdunia
തിങ്കള്‍, 2 മാര്‍ച്ച് 2015 (12:58 IST)
ലോകമൊട്ടാകെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീ‍ക്ഷീക്കുന്നതിനേ തുടര്‍ന്ന് തീവ്രവാദികള്‍ ആശയവിനിമയത്തിനായി അശ്ലീല ചിത്രങ്ങള്‍ ഉപയോഗിക്കുന്നതാ‍യി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായുഅ മൊസാദാണ് തീവ്രവാദികളുടെ പുതിയ തന്ത്രം പുറത്തുകൊണ്ടുവന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും അല്‍‌ഖ്വായിദയും ഈ പുതിയ തന്ത്രമാണ് ഉപയോഗിക്കുന്നത് എന്നാണ് മൊസാദ് കണ്ടെത്തിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റുകളിലൂടെയുള്ള പ്രചരണത്തിനാണ് അശ്ളീല ചിത്രങ്ങളെ ഈ സംഘടനകള്‍ മറയാക്കുന്നത്. 
 
അടുത്ത ലക്ഷ്യത്തെക്കുറിച്ചുള്ള രേഖകളും ഉത്തരവുകളും ഇത്തരം ചിത്രങ്ങളില്‍കൂടി അനുയായികള്‍ക്ക് ഒരു സംഘടനകളും കൈമാറുന്നതായും മൊസാദ് കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ റെഡ്ഡിറ്റിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിന് മൊസാദ്, ചാരന്‍മാരെ നിയോഗിച്ചിരുന്നു. വിഡിയോകളിലോ ചിത്രങ്ങളിലോ ഫയലുകളിലോ മെസേജുകളിലോ സന്ദേശങ്ങള്‍ ഒളിപ്പിച്ചു കടത്താന്‍ അല്‍ ഖായിദ ശ്രമിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ സംശയിച്ചിരുന്നു. മൊസാദിന്റെ സൈബര്‍ ക്രൈം യൂണിറ്റിനെ കുറിച്ചുള്ള ഗിദെയോന്‍ സ്പൈസ്: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി മൊസാദ് എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
 
അറബി, ഉര്‍ദു, പഷ്തോ എന്നീ ഭാഷകളിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതലും കൈമാറുന്നത് എന്നതിനാല്‍ ഈ ഭാഷകളില്‍ പ്രാവീണ്യമുള്ളവരെ മൊസാദ് ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചുകഴിഞ്ഞു. കൂടാതെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഇബേയിലൂടെ അല്‍ഖായിദ അനുയായികള്‍ക്കായി സന്ദേശങ്ങള്‍ കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. ഈജിപ്തില്‍ നിന്നുള്ള 21 ക്രിസ്ത്യന്‍ യുവാക്കളെ ബീച്ചില്‍ കൊല്ലുന്ന വിഡിയോ പുറത്തുവരുന്നതിനു മുന്‍പേ ഐഎസ് അവരുടെ ദാബിഖ് എന്ന ഇംഗിഷ് മാസികയില്‍ സൂചന നല്‍കിയിരുന്നു. ഇതോടെ തീവരവാദികളുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കാനാണ് മൊസാദിന്റെ തീരുമാനം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.