ഐഎസ് തീവ്രവാദികള്‍ പരിശീലിക്കുന്നതിന്റെ വീഡിയോ പുറത്ത്

Webdunia
തിങ്കള്‍, 11 മെയ് 2015 (13:21 IST)
ഭീകരസംഘടനയായ ഐഎസിന്റെ പരിശീലന വീഡിയോ പുറത്ത്. സംഘടന വിഡിയോ യൂട്യൂബിലാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. പത്തു മിനിട്ടാണ് വിഡിയോയുടെ ദൈര്‍ഘ്യം.  റൈഫിളുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും, ഒളിപ്പോരു നടത്തുക,പരുക്കേറ്റവരെ ടെന്റിലെത്തിക്കുക തുടങ്ങിയവയ്ക്കും പരിശീലനം നല്‍കുന്നതും ദൃശ്യങ്ങളും കാണാം. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ സിറിയയിലാണു ചിത്രീകരിച്ചിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്. മുഖത്തിന്റെ ചില ഭാഗങ്ങളും കൈയ്യും ഒഴിച്ച് ശരീരം മുഴുവനും മൂടുന്ന തരത്തിലുള്ള വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.  ദിവസങ്ങള്‍ക്ക് മുന്‍പ്  പത്തുപേരെ നിരത്തി നിര്‍ത്തി പിന്നില്‍ നിന്നു വെടിവച്ചു കൊല്ലുന്നതിന്റെ  വീഡിയോയും ഐസിസ് പുറത്തുവിട്ടിരുന്നു.