ഐഎസ്ഐഎസ് വിമതരില്‍ നിന്ന് രക്ഷപെടാനുള്ള പലായനത്തിനൊടുവില്‍ സിന്‍ജാര്‍ പര്‍വതനിരയില്‍ കുടുങ്ങിയ യസീദികളെ രക്ഷിക്കാനായി അമേരിക്ക വ്യോമാക്രമണം ശക്തമാക്കി.പര്‍വതത്തിന്റെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിമത കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ആക്രമണം ശക്തപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഇറാഖ് സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 വിമതരും ഒരു സ്ത്രീയും നാലു കുട്ടികളും കോല്ലപ്പെട്ടു.വിമതരുടെ ആക്രമണങ്ങളെത്തുടര്‍ന്ന് 15 ലക്ഷത്തോളം പേര്‍ വീടുവിട്ടു പലായനം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും യസീദികളും ക്രിസ്ത്യനികളും കുര്‍ദുകളുമാണ്
നേരത്തെ സിന്‍ജാര്‍ പര്‍വതനിരയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി കഴിഞ്ഞദിവസം കുര്‍ദുകള്‍ വിമതരുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ ഒരു പാത സുരക്ഷിതമാക്കിയിരുന്നു. ഈ പാതയിലൂടെ 45,000 പേര്‍ രക്ഷപ്പെട്ടിരുന്നു.
പര്‍വ്വതത്തില്‍ കുടുങ്ങി കഴിയുന്നവര്‍ക്ക് യുഎസ് സൈന്യവും ഇറാഖ് സൈന്യവുമാണ് ഭക്ഷണവും വെള്ളവും എത്തിക്കുന്നത്. അതിനിടെ ഐക്യരാഷ്ട്ര സംഘടന ഇറാഖിലെ സ്ഥിതിയെ അടിയന്തര സാഹചര്യമെന്നു വിലയിരുത്തി 'ലെവല്‍ മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.