ഇറാഖില്‍ ഭീകരര്‍ ഇസ്ലാമിക ‘ഖിലാഫത്ത്’ പ്രഖ്യാപനത്തിനുശേഷം തുടരുന്ന കനത്തആക്രമണത്തില്‍ സൈന്യം തിരിച്ചടിക്കുന്നു. രാജ്യത്ത് പലയിടത്തും സൈന്യം വ്യോമാക്രമണം ശക്തമാക്കി.
അവ്ജാ നഗരം നിയന്ത്രണത്തിലാക്കിയതായും 30ഭീകരര്‍ കൊല്ലപ്പെട്ടതായും സൈനിക വക്താവ് കാസിം വ്യക്തമാക്കിയിട്ടിണ്ട്. ഹെലികോപ്ടര്‍ ആക്രമണത്തിലൂടെയാണ് ഇത്രയും പേരെ കൊന്നതെന്ന് സൈന്യം പറഞ്ഞു. സൈനികര്‍ക്കൊപ്പം ഷിയാ പോരാളികളും ചേര്‍ന്നതോടെയാണ് ഭീകരര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ നീക്കം തുടങ്ങിയത്.
കനത്ത ഏറ്റുമുട്ടലില്‍ മൂന്നുവിമതര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ടൈഗ്രീസ് നദിയില്‍ ഒഴുക്കി. അതേസമയം, ഒരു ഗവണ്‍മെന്‍റിന് രൂപം നല്‍കാന്‍ കഴിയാത്തത് പാര്‍ലമെന്‍റിന്റെ കഴിവുകേടാണെന്ന് ഷിയാ ആത്മീയ നേതാവ് അയത്തുല്ലാ സിസ്താനി പറഞ്ഞു.