ഇറാഖില്‍ ഭീകരര്‍ക്ക് മേല്‍ കുര്‍ദ്ദുകള്‍ മുന്നേറുന്നു

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (15:33 IST)
ഇസ്ലാമിക്സ്റേറ്റ്(ഐഎസ്) ഭീകരര്‍ കൈയടക്കിയ മൊസൂള്‍ അണക്കെട്ട് ശക്തമായ പോരാട്ടത്തിനൊടുവില്‍ കുര്‍ദ്ദിഷ് സൈനികര്‍ തിരികെ പിടിച്ചു. മണിക്കൂറൂകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരര്‍ പിന്‍‌വാങ്ങുകയായിരുന്നു. ഇറാഖിലേ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്. രാജ്യത്തെ പ്രമുഖ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ഇതില്‍ നിന്നാണ്.

അണക്കെട്ട് ഭീകരവാദികള്‍ തകര്‍ക്കുമോ എന്ന് സൈന്യം ഭയപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഡാമിന്റെ താഴേക്ക് മിന്നല്‍ പ്രളയം സംഭവിക്കുമായിരുന്നു. ഈ മാസം ഏഴിനാണു സുന്നി ഭീകരരായ ഐഎസ് മൊസൂള്‍ ഡാം പിടിച്ചെടുത്തത്. നേരത്തേ ഡാമിന്റെ കിഴക്കുള്ള പ്രദേശങ്ങള്‍ സ്യൈം തിരിച്ചുപിടിച്ചിരുന്നു. ടൈഗ്രസ് നദിയിലുള്ള ഡാമിന്റെ പരിസരങ്ങളില്‍ ഭീകരര്‍ സ്ഥാപിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് സൈന്യം.

കുര്‍ദു സൈനികരെ സഹായിക്കാനായി അമേരിക്കയുടെ യുദ്ധവിമാങ്ങളും പൈലറ്റില്ലാ വിമാങ്ങളും ഞായറാഴ്ചയും ഐസിസ് വിമതര്‍ക്കെതിരേ വ്യോമാക്രമണം നടത്തിയിരുന്നു. ഭീകരരുടെ അക്രമങ്ങള്‍ ഭയന്ന് പലായനം ചെയ്ത യസീദികള്‍ക്ക് സുരക്ഷിത പാതയൊരുക്കുന്നതിനായാണ് അമേരിക്ക വ്യോമാക്രമണം നടത്താന്‍ ഒരുങ്ങിയത്.