ഇറാഖിന്റെ തലസ്ഥാനമായ ബാഗ്‌ദാദില്‍ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബാഗ്‌ദാദിലെ പ്രമുഖ ഷോപ്പിംഗ് മാളായ അല്‍ജവ്ഹറ മാളില്‍ എത്തിയ തോക്കുധാരി മാളിനകത്ത് 18 പേരെ വെടിവെച്ചു കൊന്നു. മാളിന് പുറത്ത് കാര്‍ബോംബ് സ്ഫോടനം നടത്തിയതിനു ശേഷമായിരുന്നു മാളിനകത്ത് കയറി ആളുകളെ വെടിവെച്ച് കൊന്നത്. വെടിവെപ്പില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഇതിനു പിന്നാലെ കിഴക്കന്‍ പട്ടണമായ മുഖ്ദാദിയയില്‍ കഫേയില്‍ നടന്ന ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൂടാതെ, തെക്കുകിഴക്കന്‍ ബഗ്ദാദില്‍ നിശാക്ലബില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ എഴു പേരും കൊല്ലപ്പെട്ടു.