വിമതര്‍ ഇറാഖിലെ ഏറ്റവും വലിയ വിമാനത്താവളം ആക്രമിച്ചു

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (16:26 IST)
കടുത്ത ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാഖില്‍ രാജ്യത്തെ ഏറ്റവും വലിയ വ്യോമത്താവളം തീവ്രവാദികൾ ആക്രമിച്ചു. ക്യാമ്പ് അനാക്കോണ്ടയെന്ന വിമാനത്താവളത്തിനു നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഐഎസ്ഐഎസ് തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

വ്യോമത്താവളത്തിന്റെ മൂന്ന് ഭാഗത്ത് നിന്നും മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. ബാഗ്‌ദാദിൽ നിന്ന് 90 കിലോമീറ്റർ വടക്കുള്ള യാത്രിബ് പട്ടണത്തിൽ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

അതിനിടെ അമേരിക്ക നിയോഗിച്ച സൈനിക ഉപദേശകർ ഇറാഖിലെത്തി. ഇറാഖി സൈന്യത്തിലെ ഉന്നതരുമായി അമേരിക്കൻ ഉപദേശകർ സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്ത് തീവ്രവാദിളും സൈന്യവും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.