നാല്‍പ്പത് ഇന്ത്യാക്കാരെയും മോചിപ്പിക്കാമെന്ന് തീവ്രവാദികൾ

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (15:32 IST)
ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല്‍പ്പത് ഇന്ത്യാക്കാരെയും ഉപദ്രവിക്കാതെ തന്നെ മോചിപ്പിക്കുമെന്ന് തീവ്രവാദികൾ വാക്ക് നല്‍കിയതായി ബന്ധുക്കൾ വ്യക്തമാക്കി.

ഇന്ത്യൻ സർക്കാരിൽ നിന്നോ സൈന്യത്തിൽ നിന്നോ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കിൽ ബന്ദികളെ മോചിപ്പിക്കാമെന്നാണ് തീവ്രവാദികൾ ഉറപ്പു നൽകിയെന്ന് ബന്ദിയാക്കപ്പെട്ടവരിൽ ഒരാളുടെ സഹോദരൻ പറഞ്ഞു.

എന്നാല്‍ ഐഎസ്ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ എല്ലാവരെയും രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇറാഖില്‍ കുടുങ്ങിയ മറ്റ് ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ ശ്രമങ്ങൾ തുടരുകയാണെന്ന് അവര്‍ പറഞ്ഞു.