പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കും: ഹസന്‍ റൂഹാനി

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (14:30 IST)
പോരാട്ടം കടുത്ത ഇറാഖിലെ ശിയാ വിഭാഗങ്ങളുടെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായത് ചെയ്യുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി.

സുന്നി വിമത സായുധ സേന കര്‍ബലയിലേയും നജഫിലേയും തീര്‍ഥാടന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് റൂഹാനിയുടെ പ്രസ്താവന. പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ ഇറാഖ് സര്‍ക്കാറുമായി ഏത് തരത്തിലുള്ള സഹകരണത്തിനും സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.