ഇസ്രായേലിനെ സഹായിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും, അറബ് ലോകത്തെ ഭീഷണിപ്പെടുത്തി ഇറാൻ

അഭിറാം മനോഹർ
ശനി, 12 ഒക്‌ടോബര്‍ 2024 (13:52 IST)
ഇസ്രായേലിലെ ജനങ്ങളോട് സൈനികമേഖലയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഹിസ്ബുള്ള. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള റെസിഡെന്‍ഷ്യല്‍ ഏരിയകളിലെ ജനങ്ങള്‍ സൈനിക മേഖലകളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാണ് നിര്‍ദേശം. ചില സെറ്റില്‍മെന്റുകളിലെ കുടിയേറ്റക്കാരുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. ഫൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റില്‍മെന്റുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ താവളങ്ങളുണ്ടെന്നും ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ പറയുന്നു.
 
ഒക്ടോബര്‍ 8ന് സെന്‍ട്രല്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു ഹിസ്ബുള്ള നേതാവായ വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. എന്നാല്‍ സഫ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതായാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article