ഇനി മൂന്നു സെക്കന്‍ഡുകൊണ്ട് 100 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാം..!

Webdunia
വെള്ളി, 27 ഫെബ്രുവരി 2015 (13:39 IST)
100 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ എത്ര സമയമെടുക്കും? കുറഞ്ഞപക്ഷം ഒരുമണിക്കൂര്‍ എങ്കിലും വേണ്ടിവരും എന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ ഇനി അതൊക്കെ പഴങ്കഥയാകാന്‍ പോവുകയാണ്. ഇനി കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ 100 സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും! ഞെട്ടിയോ? എന്നാല്‍ ഇതുകൂടി കേട്ടിട്ട് ഞെട്ടല്‍ പൂര്‍ത്തിയാക്കാം. നിലവിലെ ഏറ്റവും വേഗമേറിയ ഇന്റെര്‍ നെറ്റ് സങ്കേതം നാലാം തലമുറയാണ് അഥവാ 4ജി എന്ന് ഓമനപ്പേരില്‍ വിളിക്കും. 
 
ഇതിന്റെ പരമാവധി ഡൗണ്‍ലോഡ്‌ വേഗത സെക്കന്റില്‍ 15 മെഗാബൈറ്റ്‌സാണ്‌. എന്നാല്‍ ഇനി വരാന്‍ പോകുന്ന അഞ്ചാം തലമുറ( 5ജി)യില്‍ ഇത് പരമാവധി സെക്കന്റില്‍ 10 നും 50 നും ഇടയില്‍ ജിഗാബൈറ്റായി ഉയരും. 4ജിയെ അപേക്ഷിച്ച്‌ 65,000 മടങ്ങ്‌ വേഗത കൂടുതലാണ്‌ ഇത്. സറേ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സുപ്രധാന വിപ്ലവത്തിന് ചുവട് പിടിച്ചത്. അടുത്തിടെ നടന്ന പരിശോധനയില്‍ സെക്കന്റില്‍ ഒരു ടെറാബൈറ്റ്‌ എന്ന റെക്കോഡ്‌ വേഗമാണ് ഇവര്‍ കൈവരിച്ചത്. 
 
ഇതിന്‌ മുമ്പ്‌ 5 ജി പരീക്ഷണം നടത്തിയിട്ടുള്ളത്‌ സാംസങാണ്‌. എന്നാല്‍ സെക്കന്റില്‍ 7.5 ജിഗാബൈറ്റുകള്‍ വരെയാണ്‌ ഇവര്‍ക്ക്‌ വികസിപ്പിക്കാന്‍ കഴിഞ്ഞത്‌. സറേ സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത വേഗതയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത്‌ വളരെ താഴെയാണ്‌ താനും. എന്നാല്‍ അഞ്ചാം തലമുറയുടെ വേഗത് ലോകത്ത് എത്തിച്ചേരാന്‍ 2020 വരെ കസത്തിരിക്കണം. കുതിച്ചു ചാട്ടമാകുന്ന്‌ പത്തിലധികം സാങ്കേതികത സറേയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ്‌ വിവരം.