എങ്ങനെയാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായത്: ചരിത്രം ഇങ്ങനെ

Webdunia
ബുധന്‍, 8 മാര്‍ച്ച് 2023 (17:06 IST)
ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ വനിതാ ദിനമെന്ന ആശയം ഉരിതിരിയുന്നതിൽ ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി ലോകമാകമാനം നിരവധി വനിതകൾ നടത്തിയ പോരാട്ടങ്ങളുടെ പിൻബലം ആ ദിനസത്തിന് പിന്നിലുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ലോകം വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളും തൊഴിലാളികൾ മോശം തൊഴിൽ ചുറ്റുപാടിലും കുറഞ്ഞ വേതനത്തിലുമാണ് ജോലി ചെയ്തിരുന്നത്.
 
1857 മാർച്ച് 8ന് തുണിമില്ലിൽ ജോലി ചെയ്തിരുന്ന ന്യൂയോർക്കിലെന്‌നിതകൾ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനമായി മാർച്ച് 8നെ തെരെഞ്ഞെടുക്കാൻ കാരണമായത്. കുറഞ്ഞ വേതനത്തിനെതിരെയും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും സ്ത്രീകൾക്കും പുരുഷന്മാരെ പോലെ വോട്ട് ചെയ്യാൻ അവകാശം വേണമെന്നും ആവശ്യപ്പെട്ട് സ്ത്രീകൾ അന്ന് പ്രക്ഷോഭം നടത്തിയത് പിന്നീട് ചരിത്രത്തിൻ്റെ ഭാഗമായി.
 
ഈ സമരം ലോകമെങ്ങും പടരുകയാണുണ്ടായത്. നിരവധി രാജ്യങ്ങളിൽ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി. അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28നാണ് ആദ്യ വനിതാദിനം ആചരിച്ചത്. ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകൾക്കുള്ള ആദരവും ഓർമപുതുക്കലുമായിരുന്നു ഇത്.
 
1910ൽ കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇൻ്റർനാഷ്ണൽ സമ്മേളനത്തിലാണ് വനിതാദിനം സാർവദേശീയമായി ആചരിക്കണമെന്ന് അഭിപ്രായം ഉയർന്നത്. 17 രാജ്യങ്ങളിലെ വനിതാപ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഈ ആശയത്തിന് അംഗീകാരം ലഭിച്ചു. ഇതനുസരിച്ച് തൊട്ടടുത്ത വർഷം മാർച്ച് 8ന് അന്താരാഷ്ട്ര തലത്തിൽ വനിതാദിനം ആചരിച്ചു. 1975ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article