ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കിടക്കയിൽനിന്നും തെറിച്ചുവീണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി

Webdunia
ശനി, 10 നവം‌ബര്‍ 2018 (16:00 IST)
ലണ്ടൻ: ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടവേ കിടക്കയിൽനിന്നും തെറിച്ചുവീണ് അരക്ക് താഴേക്ക് തളർന്ന സ്ത്രീ കിടക്ക നിർമ്മാതക്കൾക്ക് എതിരെ നൽകിയ കേസിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി. ലണ്ടൻ ഹൈക്കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. ക്ലെയർ ബബ്സ്ബി എന്ന സ്ത്രീയാണ് കിടക്ക നിർമ്മാണ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകിയത്.
 
2013ലാണ് പുതിയതായി വാ‍ങ്ങിയ കിടക്കയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ക്ലെയർ തെറിച്ച് വീണത്. വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റതോടെ ക്ലെയറിന് അരക്ക് തഴേക്ക് ചലനം നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവർ കിടക്ക നിർമ്മാതാക്കളായ ബർൿഷിയർ ബെഡ് കമ്പനിക്കെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത്.
 
ബെഡിന്റെ അടുക്കുകൾ തമ്മിൽ ബന്ധിപ്പിച്ചതിൽ പ്രശ്നനം ഉണ്ടായിരുന്നു എന്നും സ്പ്രിംഗ് പോലെ എന്തോ ദേഹത്ത് തട്ടിയതിനാലാണ് താൻ തെറിച്ചുവീണതെന്നും ഇവർ പരാതിയിൽ പറഞ്ഞിരിന്നു. എന്നാൽ കമ്പനി പുറത്തിറക്കിയ മറ്റു ബെഡുകളിലൊന്നും ഇത്തരം പ്രശ്നം കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ഇതൊരു സാധാരണ സംഭവമായി മത്രമേ കണക്കാക്കാനാവൂ എന്നും കോടതി വ്യക്തമാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article