ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്‌ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തി

Webdunia
ചൊവ്വ, 12 ജനുവരി 2016 (08:48 IST)
ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഭൂചലനം. റിക്‌ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പക്ഷേ നാശനഷ്‌ടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടില്ല.
 
സെന്‍ട്രസല്‍ പ്രൊവിന്‍സിലാണ് മാഗ്‌നിറ്റ്യൂഡില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്തോനേഷ്യയില്‍ ഭൂചലനം ഉണ്ടായി അരമണിക്കൂറിനു ശേഷം വടക്കന്‍ ജപ്പാനില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
 
അതേസമയം, സുനാമി ഭീഷണി ഇല്ലെന്ന് പസഫിക് സുനാമി ജാഗ്രതാകേന്ദ്രം വ്യക്തമാക്കി.