സ്ത്രീയെ ബലം പ്രയോഗിച്ച് ചുംബിച്ച ഇന്ത്യക്കാരന് മൂന്നുമാസം തടവ് ശിക്ഷ. ദുബായിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ 24കാരനെയാണ് ശിക്ഷ ലഭിച്ചത്.
ഇയാള്‍ 27കാരിയായ ഒരു ഫിലിപ്പീന്‍ സ്ത്രീയെ അവരുടെ വീടു വരെ പിന്തുടരുകയും ഇവര്‍ വീട്ടിലെത്തി അകത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. യുവതി പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ ബലാത്കാരമായി മൂന്നു തവണ ചുംബിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താന്‍ യുവതിയെ ചുംബിച്ചിട്ടില്ലെന്നാണ് യുവാവ് പറയുന്നത്.