സൗദി അറേബ്യയിലെ മലയാളി നഴ്‌സിന് ബാധിച്ചത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് അല്ലെന്ന് സ്ഥിരീകരണം. ചികിത്സാവിധേയമായ രോഗമാണ് നഴ്‌സിനെ ബാധിച്ചിട്ടുള്ളതെന്നും കണ്ടെത്തി. മെഴ്‌സിന് കാരണമായ കൊറോണ വൈറസ് ആണ് മലയാളി നഴ്‌സിനെ ബാധിച്ചിട്ടുള്ളത്.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൗദിയില്‍ 30 നഴ്സുമാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതില്‍ 20 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പത്ത് പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. രാജ്യാന്തര ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ ചര്‍ച്ച തുടരുകയാണ്. അമേരിക്ക, തായ്ലന്റ് ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.