യുഎസ്സിൽ തണുത്തുറഞ്ഞ തടാകത്തിൻ മുകളിലൂടെ നടന്ന 3 ഇന്ത്യക്കാർ മുങ്ങിമരിച്ചു

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2022 (14:49 IST)
യുഎസിൽ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം 3 ഇന്ത്യക്കാർ മുങ്ങിമരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് 3:35 ഓടെയാണ് അരിസോണയിലെ കൊകനിനോ കൗണ്ടിയിലെ വൂഡ്സ് കാന്യൻ തടാകത്തിൽ 3 പേരും മുങ്ങി മരിച്ചത്.
 
മുദ്ദന നാരായണ റാവു(49), ഗോകുൽ മെഡിസേതി,ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയോടെയാണ് മറ്റ് 2 മൃതദേഹങ്ങൾ കണ്ടെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഗോകുൽ വിശാഖപട്ടണം സ്വദേശിയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article