തൃശൂര്‍ എറവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (15:19 IST)
ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് സംഭവം. 
 
കാര്‍ യാത്രികരായ തൃശൂര്‍ സെന്റ്.തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ എല്‍തുരത്ത് സ്വദേശി പുളിക്കല്‍ വില്‍സന്‍ (64), ഭാര്യ മേരി (60 - മനക്കൊടി സ്‌കൂളിലെ റിട്ട.അധ്യാപിക), സഹോദരന്‍ തോമസ് (60 - ഫെഡറല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍), സഹോദരി ഭര്‍ത്താവ് ജോസഫ് (62 - റിട്ട. പോസ്റ്റല്‍ വകുപ്പ് ജീവനക്കാരന്‍) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. 

പാലയൂരിലുള്ള ബന്ധുവീട്ടില്‍ നിന്ന് മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. തൃശൂരില്‍ നിന്ന് കാഞ്ഞാണി ഭാഗത്തേക്ക് പോയിരുന്ന തരകന്‍ എന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍