മലപ്പുറത്ത് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; അഞ്ചു കുട്ടികള്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 26 ഡിസം‌ബര്‍ 2022 (09:21 IST)
മലപ്പുറത്ത് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടെ ചങ്ങാരംകുളം പെരുമുക്കിലാണ് സംഭവം. ആക്രമണത്തില്‍ അഞ്ചോളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ മദ്യപാനി സംഘങ്ങളാണ് പ്രകോപനമൊന്നുമില്ലാതെ കുട്ടികളെ വടികൊണ്ടും പട്ടികകള്‍ ഉപയോഗിച്ച് അടിച്ചത്. കൂടാതെ കുട്ടികളുടെ വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍