സോഷ്യൽ മീഡിയ താരം ലീന നാഗ്‌വൻഷി ആത്മഹത്യ ചെയ്ത നിലയിൽ

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2022 (14:44 IST)
സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായ ഇൻഫ്ലുവൻസർ ലീന നാഗ്‌വൻഷി ആത്മഹത്യ ചെയ്ത നിലയിൽ റായ്ഗഡിലെ വീട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം നടി തുനിഷ ശർമ ആത്മഹത്യ ചെയ്തതിൻ്റെ ഞെട്ടൽ മാറും മുൻപെയാണ് ലീനയുടെ മരണം. 
 
22കാരിയായ ലീനയെ വീട്ടിനുള്ളുൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം യൂട്യൂബ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായ ലീന ക്രിസ്മസ് ദിനമാണ് അവസാനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article