സമാധാനത്തിനായുള്ള പാകിസ്ഥാന്റെ ഓരോ ശ്രമങ്ങളെയും ഇന്ത്യ വിഫലമാക്കുകയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. യുദ്ധത്തിനെതിരായ പാകിസ്ഥാന്‍ മുന്നോട്ടുവയ്‌ക്കുന്ന സമാധാന ചർച്ചകൾ തുടരാന്‍ ഇന്ത്യക്ക് താല്‍പ്പര്യമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നമെന്നും ഷരീഫ് പറഞ്ഞു.
പാകിസ്ഥാന്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ പ്രാവർത്തികമാക്കാൻ ഇന്ത്യ അനുവദിക്കുന്നില്ല. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഏതു വിധത്തിലുള്ള ആക്രമണത്തെയും നേരിടാൻ പാക് സൈന്യം പൂർണ സജ്ജരാണെന്നും ഷരീഫ് വ്യക്തമാക്കി.
ഉറി ആക്രമണത്തിന് പിന്നാലെ യാതൊരു അന്വേഷണവും നടത്താതെ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയും ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് സര്‍ക്കാരിന് മുകളില്‍ കെട്ടിവയ്‌ക്കാനും ഇന്ത്യ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകള്‍ മാത്രമായിരിന്നപ്പോഴാണ് ഇന്ത്യ ഇത്തരം പ്രസ്‌താവനകള്‍ നടത്തിയതെന്നും ഷെരീഫ് പറഞ്ഞു.
ഉറിയിലെ ശക്തമായ തിരിച്ചടിയില്‍ പതറിയ പാകിസ്ഥാന്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. അതിര്‍ത്തി കടന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സമാധാന ശ്രമങ്ങളുമായി ഷെരീഫ് തന്നെ രംഗത്തെത്തിയത്.