ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് എംബസി: ഓപ്പറേഷൻ ഗംഗയ്‌ക്ക് ഇനി വ്യോമസേനയും

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2022 (14:59 IST)
വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി. ലഭ്യമായ ട്രെയിൻ സർവീസുകളോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കീവിൽ റഷ്യൻ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി നിർദേശം.
 
അതേസമയം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ യുക്രെയ്നിലെ സ്ഥിതിഗതികൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു.ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാൻ വ്യോമസേനയും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
 
വ്യോമസേനയുടെ ട്രാൻസ്പോ‍ർട്ട് വിമാനങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രനീക്കം.വ്യോമസേനയുടെ സി-17 വിമാനങ്ങളാകും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രെയ്‌നും അതിർത്തിരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article