പാക്കിസ്ഥാനില്‍ വന്നുവീണ മിസൈല്‍ ഇന്ത്യയില്‍ നിന്നു തന്നെ !

വെള്ളി, 11 മാര്‍ച്ച് 2022 (20:04 IST)
കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ വീണത് ഇന്ത്യയില്‍ നിന്ന് വിട്ട മിസൈല്‍ തന്നെയെന്ന് സ്ഥിരീകരണം. എന്നാല്‍ മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കുകയായിരുന്നെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. 
 
മാര്‍ച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി. 
 
കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി ആരോപിച്ചിരുന്നു. 
 
ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍