പാകിസ്‌താനിൽ അവിശ്വാസപ്രമേയം പാസായി, ഇ‌മ്രാൻ ഖാൻ പുറത്ത്

Webdunia
ഞായര്‍, 10 ഏപ്രില്‍ 2022 (08:46 IST)
നാടകീയമായ നീക്കങ്ങൾക്കൊടുവിൽ പാകിസ്‌താൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ പുറത്ത്. ദേശീയസഭയില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസായതോടെയാണിത്. അവിശ്വാസ വോട്ടെടുപ്പ് ഇ‌മ്രാൻ ഖാൻ നീട്ടികൊണ്ടു‌പോവാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയും കോടതി രാത്രി തന്നെ ചേർന്ന് വോട്ടെടുപ്പ് നടത്തുകയുമായിരുന്നു.
 
വോട്ടെടുപ്പിന് തൊട്ടുമുന്പ് സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖാണ് നടപടികൾ നിയന്ത്രിച്ചത്.അതേസമയം ഇമ്രാന്‍ ഖാന്റെ ഓഫീസിനും ദേശീയസഭയ്ക്കും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article