കശ്മീര്‍ വിഷയത്തില്‍ പുനര്‍വിചിന്തനം ചെയ്യതെ ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാറിലും പാക്കിസ്ഥാന്‍ ബന്ധപ്പെടില്ല: ഇമ്രാന്‍ ഖാന്‍

ശ്രീനു എസ്
ശനി, 3 ഏപ്രില്‍ 2021 (13:47 IST)
കശ്മീര്‍ വിഷയത്തില്‍ പുനര്‍വിചിന്തനം ചെയ്യതെ ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാറിലും പാക്കിസ്ഥാന്‍ ബന്ധപ്പെടില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രത്യേക യോഗത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്ന് പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മന്ത്രി സഭ തള്ളിയിരുന്നു.
 
2019 ല്‍ ഇന്ത്യ കശ്മീരില്‍ നടപ്പാക്കിയ കാര്യങ്ങളില്‍ പുനര്‍വിചിന്തനം ചെയ്യാതെ ഒരു ബന്ധവും സാധ്യമല്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. ഇത്തരമൊരു ബന്ധം സ്ഥാപിച്ചാല്‍ അത് പാക്കിസ്ഥാനിലെ ജനങ്ങളെ അവഗണിക്കുന്ന രീതില്‍ ആകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞ. 

അനുബന്ധ വാര്‍ത്തകള്‍

Next Article