ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്‌ത്രധാരണമെന്ന് ഇ‌മ്രാൻ ഖാൻ, പ്രതിഷേധം ശക്തം

തിങ്കള്‍, 21 ജൂണ്‍ 2021 (17:17 IST)
രാജ്യത്തെ ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ വസ്‌ത്രധാരണമാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇമ്രാൻ ഖാന്റെ വിവാദ പരാമർശം. 
 
സ്ത്രീകൾ വളരെ കുറച്ച് മാത്രം വസ്‌ത്രം ധരിക്കുന്നത് പുരുഷന്മാരെ പ്രലോഭിപ്പികും. പുരുഷന്മാർ റോബോട്ടുകളല്ലല്ലോ. ഇത് കോമൺസെൻസാണ്. ഇ‌മ്രാൻ ഖാൻ പറഞ്ഞു. ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി. ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്‌തതെ‌ന്നാണ് ഏറെപേരും പറയുന്നത്.
 
കിസ്ഥാനില്‍ ലൈംഗിക അതിക്രമത്തിന് ഇരയായവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുന്നത് പ്രധാനമന്ത്രി തുടരുകയാണെന്നും ഇത് നിരാശയുളവാക്കുന്നതായും ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ് സൗത് ഏഷ്യ ലീഗല്‍ അഡൈ്വസര്‍ റീമ ഒമര്‍ ട്വീറ്റ് ചെയ്‌തു. പർദ്ദ എന്ന ആശയം പ്രലോഭനത്തെ ഇല്ലാതാക്കാനാണെന്ന് നേരത്തെ ഇ‌മ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍