‘ഐ ഫോണ്‍ ദേശീയസുരക്ഷക്ക് ഭീഷണി’

Webdunia
ശനി, 12 ജൂലൈ 2014 (12:56 IST)
ഐ ഫോണ്‍ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൈന. ഉപയോക്താവ് നിലകൊള്ളുന്ന സ്ഥലം റെക്കോര്‍ഡ് ചെയ്യാനാകുമെന്നതിനാല്‍ ഇത് ഭീഷണി സൃഷ്ടിക്കുമെന്നാണ് ചൈനയുടെ വാദം. ഐ ഫോണിലെ ' ഫ്രീക്വന്‍റ് ലൊക്കേഷന്‍സ്' എന്ന സവിശേഷത ഒരു വ്യക്തി എപ്പോഴെല്ലാം എവിടെയെല്ലാമായിരുന്നു എന്ന വിവരം ചോര്‍ത്താന്‍ ഉപയോഗിക്കാവുന്നതാണെന്ന് ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു, 
 
ഇവ അത്യന്തം സുതാര്യമായ വിവരമാണെന്നും ദേശീയ രഹസ്യങ്ങളിലേക്ക് വഴി വിരല്‍ ചൂണ്ടാനിടയുണ്ടെന്നും ചാനല്‍ നടത്തിയ അഭിമുഖത്തില്‍ ഔദ്യോഗിക സാങ്കേതിക സംവിധാനത്തിന്‍റെ ഭാഗമായ ഗവേഷകന്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ വിവാദത്തെ കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
ആപ്പിളിനെതിരെ ചൈന രംഗത്തെത്തുന്നത് ഇതാദ്യമായല്ല. ഉപയോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നുവെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.