ജീവിക്കുന്ന രക്തസാക്ഷി; ജീവിച്ചിരിക്കെ തന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞ സിസ്റ്റർ, അപകടത്തിൽ നിന്നുമുള്ള രക്ഷപ്പെടൽ അത്ഭുതകരം

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (11:02 IST)
ഇറ്റാലിയൻ ഭൂകമ്പത്തിൽ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ മരിയാന ലീഷി. ഭൂകമ്പത്തിൽ മഠം തകർന്ന് പോയിരിക്കുകയാണെന്നും ഇതിനുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും സിസറ്റ്ർ തന്നെ മെസ്സേജിലൂടെ സുഹൃത്തുക്കളെ അറിയിക്കുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. തന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കണമെന്നും സിസ്റ്റർ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇറ്റലിയിലെ ഭൂകമ്പത്തിൽ നിന്നും വന്ന കരളലിയിക്കുന്ന കാഴ്ചയിൽ ഒന്നാണിത്. 
 
സഹായത്തിനു വേണ്ടി ഒരുപാട് വിളിച്ചു. അടുത്തെങ്ങും ആരുമുണ്ടായില്ല. അൽബേനിയൻ സ്വദേശിയായ സിസ്റ്റർ ലീഷി, ഡോൺ മിനോസി കോൺവെന്റിലാണ് നിൽക്കുന്നത്. വൃദ്ധസ്ത്രീകളെ ശുശ്രൂഷിക്കുന്നവരോടൊപ്പമാണ്. ലീഷിയടക്കം 7 പേരായിരുന്നു മഠത്തിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടാൻ കഴിയുമെന്ന് കരുതിയില്ല. ദൈവദൂതനേപ്പോലൊരാൾ വന്ന് രക്ഷിക്കുകയായിരുന്നുവെന്ന് സിസ്റ്റർ പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. മഠത്തിൽ ഉണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീയെ ശുശ്രൂഷിക്കാനെത്തിയ ഒരു യുവാവാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും സിസ്റ്റർ വ്യക്തമാക്കി.
Next Article