ഐഡ ചുഴലിക്കാറ്റില്‍ അമേരിക്കയില്‍ മരണം 45കടന്നു. അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആറുസംസ്ഥാനങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്സി എന്നിവിടങ്ങളിലാണ് കൂടുതല്‍ രൂക്ഷം. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്.
കത്രീന ചുഴലിക്കാറ്റിന്റെ പതിനാറാം വാര്‍ഷികത്തിലാണ് ഐഡ ചുഴലിക്കാറ്റ് എത്തിയത്. കത്രീന മൂലം രണ്ടായിരത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.