സുനിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് വിജീഷിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (07:57 IST)
പയ്യന്നൂരില്‍ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സുനിഷ ഭര്‍തൃഗ്രഹത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനമാണ് മരണകാരണമെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശങ്ങളും വാട്‌സാപ്പ് മെസേജുകളും പുറത്തുവന്നിട്ടുണ്ട്. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് സുനിഷ സഹോദരനോട് പറഞ്ഞിരുന്നു. 
 
ഒന്നരവര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കോറോം സ്വദേശിനിയായ സുനിഷയുടേയും വിജീഷിന്റേയും വിവാഹം നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. വിജീഷിന്റെ മാതാവും പിതാവും സുനിഷയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article