ഹോംഗ്കോംഗില്‍ പ്രക്ഷോഭം രൂക്ഷം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രക്ഷോഭകാരികള്‍ ഉപരോധിച്ചു

Webdunia
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (12:13 IST)
ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ആവശ്യപെട്ട് ഹോംഗ്കോംഗില്‍ നടക്കുന്ന പ്രക്ഷോഭം രൂക്ഷമാകുന്നു. പ്രക്ഷോഭം അവസാനിപ്പിച്ച് തിരിച്ചു പോകണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് പതിനായിരകണക്കിന് പേരാണ് തെരുവുകളില്‍ തടിച്ചുകൂടിയിരിക്കുന്നത്.
 
ഹോംഗ്കോംഗിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലം പ്രക്ഷോഭകാരികള്‍ ഉപരോധിച്ചു. നഗരത്തിലെ പ്രധാന റോഡുകളും പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്. പിരിഞ്ഞ് പോകാനുള്ള നിര്‍ദേശം തള്ളിയ പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രശ്‌നം ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും അന്താരാഷ്ട്ര ഇടപെടല്‍ വേണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
 
സമരം വ്യാപിച്ചതോടെ ഹോംഗ്കോംഗിലെ സാമ്പത്തിക ഇടപാടുകള്‍ ഭാഗികമായി തടസപ്പെട്ടു. ഹോംഗ്കോംഗിന്റെ നിയന്ത്രണം ചൈനക്ക് ലഭിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണിത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.