നഗരമധ്യങ്ങളും തെരുവുകളും പ്രക്ഷോഭകര്‍ കയ്യടക്കിയതിന് തൊട്ടു പിന്നാലെയാണ് അധികാരികളുടെ കര്‍ശന നിര്‍ദേശം. സെന്‍ട്രല്‍ ഹോങ്കോങില്‍ അര്‍ധരാത്രിയില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പങ്കെടുത്ത ജനാധിപത്യ റാലി നടന്നു. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ഹോങ്കോങ്ങിലെ സര്‍ക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സമാധാന റാലി നടത്തി.
റാലിക്ക് ശേഷവും ജനങ്ങള്‍ തെരുവുകളില്‍ തമ്പടിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനാധിപത്യം കൊണ്ടു വരണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതേസമയം സമാധാനത്തിലൂടെ ജനാധിപത്യം വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്‌ക്കുന്നതെന്നാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭകരുടെ പക്ഷം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.