അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഭാര്യ ഈവാ ബ്രൗണിനൊപ്പം വേഴ്ച നടത്തുമ്പോള്‍ പോലും കോട്ട് ധരിക്കുമായിരുന്നു. ഹിറ്റ്‌ലറെ കുറിച്ച് ഇംഗ്ലീഷ് നോവലിസ്‌റ്റ് മാര്‍ട്ടിന്‍ ആമിസിന്റെ വെളിപ്പെടുത്തലാണിത്. വൃത്തിയുടെ കാര്യത്തില്‍ കാട്ടിയിരുന്ന ഭ്രാന്ത് ഹിറ്റ്‌ലരുടെ സ്വകാര്യ നിമിഷങ്ങളെയും ബാധിച്ചിരുന്നു.
ഈവയെ കൈയ്യകലം ദൂരത്ത് വരാന്‍ മാത്രമേ അനുവദിച്ചിരുന്നുളളൂ. ദര്‍ശനത്തിലൂടെ മാത്രമാണ് ഹിറ്റ്‌ലര്‍ ലൈംഗികസുഖം അനുഭവിച്ചിരുന്നത്. ചെല്‍റ്റന്‍ഹാം സാഹിത്യേത്സവത്തില്‍ വച്ചായിരുന്നു ആമിസിന്റെ വിവാദപരാമര്‍ശം.
അതേസമയം ഹിറ്റ്‌ലറെ കുറിച്ചുളള മറ്റ് കേട്ടുകേള്‍വികള്‍ ഇങ്ങനെയാണ്; യുദ്ധ പരാജയത്തെ തുടര്‍ന്ന് ഹിറ്റ്‌ലര്‍ തന്റെ ബങ്കറില്‍ ആത്മഹത്യചെയ്‌തുവെന്നാണ് പൊതുവെ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ജര്‍മ്മന്‍ നേതാവ് അര്‍ജന്റീനയില്‍ ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്നും 1962 ല്‍ ആണ് മരിച്ചതെന്നും ' ഗ്രേ വോള്‍ഫ്' എന്ന പുസ്‌തകത്തില്‍ പറയുന്നത്. 1962 ല്‍ സോമ്മെ യുദ്ധത്തില്‍ വച്ച് ഹിറ്റലറുടെ ഒരു വൃഷണം തകര്‍ന്നിരുന്നു.
രക്‌തദാഹിയെന്ന് ലോകം വിശേഷിപ്പിച്ച ഹിറ്റ്‌ലര്‍ സസ്യഭുക്കായിരുന്നു. കാമുകി റൂബലിന്റെ പോസ്‌റ്റുമാര്‍ട്ടത്തിനു ശേഷമായിരുന്നു ഹിറ്റ്‌ലറുടെ ഈ മനംമാറ്റമെന്നും പറയപ്പെടുന്നു. കാമുകി നെഞ്ചില്‍ വെടിവച്ച് ആത്മഹത്യചെയ്യുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.